അമേഠിയുടെ കാര്യത്തില്‍ നിശബ്ദത വെടിഞ്ഞ് രാഹുല്‍ ഗാന്ധി; പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കും; പ്രസ്താവന യുപിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരിക്കെ

ഡല്‍ഹി: അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് യു ടേണ്‍ എടുത്ത് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഗാസിയാബാദില്‍ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമൊത്ത് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഇത് ബിജെപി അനുഭാവിയുടെ ചോദ്യമാണ്. ഒരു ഓപ്പണിംഗ് ബോള്‍ ആണ്. വളരെ നല്ലത് എന്നാണ് പരിഹാസരൂപേണ രാഹുല്‍ പറഞ്ഞത്. ‘പാര്‍ട്ടിയാണ് നിര്‍ദേശിക്കേണ്ടത്. അങ്ങനെ നിര്‍ദേശിച്ചാല്‍ താന്‍ മത്സരിക്കും.’ പ്രതികരണമായി രാഹുല്‍ പറഞ്ഞു. 180 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ 140വരെ സീറ്റ് മാത്രം ബിജെപിക്ക് ലഭിക്കാനാണ് സാധ്യതയെന്നും രാഹുല്‍ പറഞ്ഞു.

വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം അമേഠിയെക്കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു രാഹുല്‍. ഇപ്പോഴാണ് അദ്ദേഹം ആദ്യ പ്രതികരണം നടത്തുന്നത്. യുപിയില്‍ മത്സരിക്കാന്‍ രാഹുലിനോട് യുപി കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ പ്രതികരണം വന്നതോടെ അദ്ദേഹം അമേഠിയില്‍ കൂടി മത്സരിച്ചേക്കും എന്ന സൂചന ശക്തമാവുകയാണ്. അമേഠിയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് രാഹുലിന്റെ പ്രസ്താവന കൂടി വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top