രാജ്യം നാലാംഘട്ട വോട്ടെടുപ്പിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; 96 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്; ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പും നാളെ

ഡല്‍ഹി: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. ഒന്‍പത് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായി. ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.

ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ തുടരവേ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ സജീവമായിട്ടുണ്ട്. ബിജെപിക്കും മോദിക്കും എതിരെയുള്ള കടന്നാക്രമണമാണ് അരവിന്ദ് കേജരിവാള്‍ നടത്തുന്നത്. ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കും എഎപിക്കുമായി പ്രചാരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

75 വയസായാല്‍ പൊതുരംഗത്തുനിന്നുമുള്ള വിരമിക്കല്‍ ബിജെപിയില്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മുതല്‍ പാകിസ്താന്‍ ഇന്ത്യയില്‍ അണുബോംബ് ഇട്ടേക്കും എന്നുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വരെ പ്രചാരണ ആയുധങ്ങളായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top