സ്ത്രീയുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരു ലക്ഷം; മഹാലക്ഷ്മി പദ്ധതിയുടെ 40 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ കോണ്‍ഗ്രസ്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കും

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം നാളെ നടക്കാനിരിക്കെ ആറും ഏഴും ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രചാരണത്തിന് കോണ്‍ഗ്രസ്. മഹാലക്ഷ്മി സ്‌കീം ഉയര്‍ത്തികാട്ടി 40 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം. ദരിദ്ര കുടുംബത്തില്‍പ്പെട്ട ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. മഹാലക്ഷ്മി സ്‌കീം ഉയര്‍ത്തിക്കാട്ടുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന തീരുമാനത്തെ തുടര്‍ന്നാണിത്. കോൺഗ്രസ് വാഗ്ദാനം ചെയ്ത പ്രധാന അഞ്ച് ഉറപ്പുകളിൽ ഒന്നാണ് ഈ പദ്ധതി. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

മഹാലക്ഷ്മി സ്‌കീം രാജ്യത്തെ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുമെന്ന് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി അവകാശപ്പെട്ടിരുന്നു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ മഹാലക്ഷ്മി സ്‌കീം യാഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

ബിപിഎല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ നിരക്കില്‍ വര്‍ഷം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിലെത്തിക്കുമെന്നായിരുന്നു രാഹുല്‍ ഊന്നിപറഞ്ഞത്. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഈ തുക കൃത്യമായി അക്കൗണ്ടില്‍ എത്തുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top