ലോക്സഭാ തിരഞ്ഞെടുപ്പിന് പണം ഒഴുകുന്നു; ഇതുവരെ പിടിച്ചെടുത്തത് 4,650 കോടി; റെക്കോര്‍ഡെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഒഴുക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതും ഇത് തന്നെയാണ്. ആദ്യഘട്ട പോളിംഗിന് മുന്‍പേ എൻഫോഴ്‌സ്‌മെന്റ് അധികൃതർ പിടികൂടിയത് 4,650 കോടി രൂപ. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതൊരു റെക്കോര്‍ഡ് തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

മദ്യവും മയക്കുമരുന്നുകളും ഉള്‍പ്പെടെയാണിത്‌. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഓരോ ദിവസവും 100 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നതെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. പണം ഒഴുകുന്നത് മനസിലാക്കി കടുത്ത പരിശോധനകളാണ് ഇപ്പോള്‍ നടത്തുന്നത്.

3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഈ തുകയിൽ നിന്നും വലിയ വർധനവാണ് ഇപ്പോഴുള്ളത്. വോട്ടർമാർക്ക് നൽകുന്ന സൗജന്യങ്ങളുടേയും മയക്കുമരുന്നിന്റേയും അളവിലും വൻ വർധനവുണ്ടായിട്ടുണ്ട്. 2019-ൽ പിടികൂടിയത് 1,279.9 കോടി രൂപയുടെ മയക്കുമരുന്നായിരുന്നെങ്കിൽ 2024-ൽ അത് 2,068.8 കോടി രൂപയായി ഉയർന്നു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതർ പ്രസ്താവയിൽ പറയുന്നു. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ട പോളിംഗ് ഏപ്രിൽ 19നാണ്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top