പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്നു; ജീവനക്കാരന് സസ്‌പെന്‍ഷന്‍; നടപടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന്

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം പ്രവര്‍ത്തകരുടെ കയ്യിലെത്തി എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന കോന്നി താലൂക്ക് ഓഫീസിലെ യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
പട്ടിക ചോര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നാരോപിച്ച് പത്തനംതിട്ട യുഡിഎഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി മുഖ്യവരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ഇടത് അനുകൂല സംഘടനകളില്‍പ്പെട്ട ജീവനക്കാര്‍ വഴി പട്ടിക ബുധനാഴ്ച ചോര്‍ന്നു എന്നാണ് ആരോപണം. കള്ളവോട്ടിന് കളമൊരുക്കാനുള്ള നടപടിയാണിതെന്ന് ആന്റോ ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ കോഡ് നമ്പരും ബൂത്തിന്റെ പേരും അടങ്ങുന്ന പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here