നാലാംഘട്ടത്തില്‍ ഉയര്‍ന്ന പോളിങ്; ദക്ഷിണേന്ത്യയില്‍ വോട്ടെടുപ്പ് കഴിഞ്ഞു; ഇതുവരെ പോളിങ് പൂര്‍ത്തിയായത് 379 സീറ്റുകളില്‍; പ്രതീക്ഷയില്‍ ബിജെപിയും ഇന്ത്യ മുന്നണിയും

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ നാലാം ഘട്ടത്തിൽ നടന്നത് ഉയര്‍ന്ന പോളിങ്. 68.25 ശതമാനം പോളിങ് ആണ് ഇക്കുറി നടന്നത്. 2019-ൽ ഇതേ മണ്ഡലങ്ങളിലെ മൊത്തം പോളിങ് 69.12% ആയിരുന്നു. ഇക്കുറി ഇടിവ് ഒരു ശതമാനത്തിൽ താഴെ മാത്രം. നാലു ഘട്ടങ്ങളിലും കൂടിയുള്ള മൊത്തം പോളിങ് 66.71 ശതമാനമാണ്. നാലാംഘട്ടം കഴിഞ്ഞതോടെ ഇതുവരെ ഇതുവരെ 379 സീറ്റുകളിലാണു വോട്ടെടുപ്പ് പൂർത്തിയായത്. 19 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയായി. ദക്ഷിണേന്ത്യയിലെ 131 സീറ്റുകളിലും വോട്ടെടുപ്പ് കഴിഞ്ഞു.

പോളിങ് കുറവ് എന്ന ആദ്യഘട്ടങ്ങളിലെ മടുപ്പ് മാറിവരുകയാണ്. നരേന്ദ്ര മോദിയുടെ അംബാനി–അദാനി പ്രസ്താവന മുതൽ അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യം വരെ ഒട്ടനവധി പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമായി. കോൺഗ്രസ് ഏറെ പ്രതീക്ഷ വയ്ക്കുന്ന തെലങ്കാനയിൽ പോളിങ് 2 ശതമാനത്തിലേറെ കൂടി. ശ്രീനഗർ മണ്ഡലത്തിലെ വോട്ടർമാരുടെ മികച്ച പങ്കാളിത്തത്തോടെ ജമ്മു കശ്മീരിലെ മൊത്തം പോളിങ്ങും 2019 നെ അപേക്ഷിച്ച് വർധിച്ചു. നാലാം ഘട്ടത്തിൽ വോട്ടെടുപ്പു നടന്ന ഒഡീഷയിലെയും ജാർഖണ്ഡിലെയും മണ്ഡലങ്ങളിൽ പോളിങ് 2019ലേതിന് അടുത്തെത്തി. ഇവയിൽ ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഒഡീഷ.

ബിഹാറിലും മഹാരാഷ്ട്രയിലും 4 ഘട്ടങ്ങളിലെയും കൂടി കണക്കെടുക്കുമ്പോൾ പോളിങ്ങിലെ ഇടിവു കാര്യമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ മറാഠാ സംവരണപ്രശ്നവും കാർഷികപ്രതിസന്ധിയും ബിജെപിയെ പ്രതിരോധത്തിലാക്കിയ മണ്ഡലങ്ങളിലാണു നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top