ഏഴാം ഘട്ടത്തില്‍ ഇന്ന് നിശ്ശബ്ദ പ്രചരണം; നാളെ 57 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; അധികാരത്തില്‍ എത്തുമെന്ന് ബിജെപിയും കോണ്‍ഗ്രസും; വിധി ജൂണ്‍ നാലിന്
ഡല്‍ഹി: ഏഴാം ഘട്ടം നാളെ നടക്കുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ് ശനിയാഴ്ച നടക്കുക. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് പോളിംഗ്. 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കൊടിയിറങ്ങിയത്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയടക്കമുള്ള മണ്ഡലങ്ങളാണ് നാളെ ബൂത്തിലേക്ക് നീങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ മൂന്നു ദിവസത്തെ ഏകാന്ത ധ്യാനത്തിലാണ്. പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരി കനത്ത സുരക്ഷയിലാണ്.
അവസാന ലാപ്പിൽ എൻഡിഎയും ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്. മൂന്നാം സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ ബിജെപി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജൂണ്‍ നാലിന് മോദിയും ഷായും തൊഴില്‍രഹിതരാകുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം.
ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷത്തെ അടക്കമുള്ള പ്രമുഖ പാർട്ടികളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. സഖ്യം വിജയിച്ചാല്‍ എന്‍ഡിഎയിലെ ചില കക്ഷികള്‍ സഖ്യത്തിന്‍റെ ഭാഗമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here