ആദ്യ മണിക്കൂറിൽ കനത്ത പോളിങ്; പല ബൂത്തുകളിലും നീണ്ട ക്യൂ; വോട്ടിങ് യന്ത്രങ്ങളിൽ തകരാറും; ശൈലജയും സുരേഷ് ഗോപിയും ടോവിനോ തോമസും വോട്ട് ചെയ്തു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെയാണ് പോളിങ് സമയം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവുണ്ട്. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി.

വോട്ട് രേഖപ്പെടുത്താന്‍ നേതാക്കളെത്തി. കെ.കെ.ശൈലജ പഴശ്ശി വെസ്റ്റ് യു പി സ്കൂളിൽ വോട്ട് ചെയ്തു. ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ 99-ാം ബൂത്തിലെത്തി കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്​ ​ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തി. തൃശൂര്‍ മുക്കാട്ടുക്കര സെന്റ്.ജോർജ് സിഎൽപി സ്കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണൽ ജൂൺ നാലിന്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top