‘മാരീച വേഷത്തിൽ വന്ന് ജനത്തെ മോഹിപ്പിക്കാമെന്ന് വിചാരിക്കരുത്’; മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി; കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാംസ്ഥാനത്ത് എത്തില്ല
ഇരിങ്ങാലക്കുട : കുന്നംകുളത്തും കാട്ടാക്കടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉതിര്‍ത്ത കടന്നാക്രമണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാരീച വേഷത്തില്‍ വന്നു കേരളത്തിലെ കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം-മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേരളം സിപിഎം കൊള്ളയടിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിലെ പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കുമെന്ന് മുഖ്യമന്ത്രി നുണ പറയുന്നു. മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയിൽ ഉൾപ്പെട്ടു.” എന്നൊക്കെ പറഞ്ഞു അതിരൂക്ഷമായാണ് മോദി ഇടത് സര്‍ക്കാരിനെ ഇന്ന് വിമര്‍ശിച്ചത്. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
‘‘ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല. . കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here