റായ്ബറേലിയെ സോണിയ കയ്യൊഴിഞ്ഞു, ഇപ്പോൾ മകനായി വോട്ടുതേടുന്നുവെന്ന് മോദി; മണ്ഡലം കുടുംബസ്വത്തല്ല; കുടുംബ പാര്‍ട്ടികളില്‍ നിന്നും ജാ‍ർഖണ്ഡിനെ രക്ഷിക്കണം

റാഞ്ചി: സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി കുറ്റപ്പെടുത്തി. റായ്ബറേലി റാലിയില്‍ മണ്ഡലം തന്റെ മകന് കൈമാറുന്നുവെന്ന് വികാരഭരിതയായി സോണിയ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ ആക്രമണം. ജാംഷഡ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

” കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്. അവരുടെ കുടുംബസ്വത്തായാണ് റായ്ബറേലിയെ കരുതുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വയനാട്ടിൽ നിന്ന് റായ്ബറേലിയിലേക്ക് പലായനം ചെയ്ത കോൺ​ഗ്രസിന്റെ രാജകുമാരൻ ഇത് അമ്മയുടെ സീറ്റ് ആണെന്ന് പറഞ്ഞ് കറങ്ങി നടക്കുകയാണ്.” – മോദി പറഞ്ഞു.

‘”അച്ഛൻ പഠിച്ച അതേ സ്കൂളിൽ പഠിക്കാൻ പോകുന്ന എട്ടു വയസ്സുകാരൻ പോലും ഇത് എന്റെ അച്ഛന്റെ സ്കൂളാണെന്ന് പറയില്ല, അതേസമയം, ഈ കുടുംബം പാർലമെന്റ് സീറ്റുകളുടെ വിൽപ്പത്രം എഴുതിവയ്ക്കുകയാണ്. ഇത്തരം പാർട്ടികളിൽനിന്ന് ജാ‍ർഖണ്ഡിനെ രക്ഷിക്കണം.” – മോദി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top