മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; എന്‍ഡിഎ മുഖ്യമന്ത്രിമാരേയും മുതിര്‍ന്ന നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കും; വാരാണസിയിൽ മത്സരിക്കുന്നത് മൂന്നാം തവണ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വാരാണസിയിൽ മൂന്നാം തവണയാണു മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇന്ന് രാവിലെ 11.40 നാണു മോദി നാമനിർദേശ പത്രിക സമർപ്പിക്കുക.
ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇന്നലെ മണ്ഡലത്തിലെത്തിയ മോദി റോഡ് ഷോ നടത്തി. മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു.
അഞ്ചു കിലോമീറ്റർ റോഡ് ഷോയാണ് നടത്തിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പങ്കെടുപ്പിച്ച് ശക്തിപ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here