ഉടന്‍ വിവാഹിതനാകുമെന്ന് രാഹുല്‍ ഗാന്ധി; മറുപടി നല്‍കിയത് റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് ഉയര്‍ന്ന ചോദ്യത്തിന്; പുഞ്ചിരിയോടെ കേട്ട് നിന്ന് പ്രിയങ്ക

ലഖ്‌നൗ: അപ്രതീക്ഷിതമായ ചോദ്യമായിരുന്നു റായ്ബറേലി തിരഞ്ഞെടുപ്പ് റാലിയിലെ ജനക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്നത്. എന്താണ് ചോദ്യമെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് മനസിലായില്ല. വേദിയിലും സദസിലും ഉള്ളവരോട് തിരക്കി. എന്ന് വിവാഹിതനാകും എന്ന ചോദ്യമാണ് വന്നതെന്ന് മനസിലായപ്പോള്‍ രാഹുലിന്റെ ചുണ്ടില്‍ ചിരി വിരിഞ്ഞു. ഉടന്‍ വിവാഹം കഴിക്കേണ്ടി വരും എന്നായിരുന്നു മറുപടി. പ്രായം 53ല്‍ എത്തി നില്‍ക്കുകയാണ് രാഹുലിന്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരിക്കെയാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വർഷം ജയ്പൂരില്‍ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടെയും രാഹുലിന് നേരെ ഈ ചോദ്യം ഉയര്‍ന്നിരുന്നു. വിവാഹം ഒഴിവാക്കി കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി.

വയനാട്ടിലെ സിറ്റിംഗ് എംപിയാണ് രാഹുല്‍ ഗാന്ധി. 2004 മുതൽ 2019 വരെ അമേഠി എംപിയായിരുന്നു രാഹുല്‍. റായ്ബറേലിയിൽ അദ്ദേഹം ബിജെപിയുടെ എംഎൽസിയായ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് നേരിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top