അംബാനി–അദാനി എന്ന് മോദി പറയുന്നത് പരാജയഭീതിയിൽ; പരിഹാസവുമായി രാഹുല്‍; പ്രധാനമന്ത്രിക്ക് ഒപ്പമുള്ളത് ഭയം; പറയുന്നത് സുഹൃത്തുക്കളുടെ പേരുകള്‍

കനൗജ്: അംബാനിയുടെയും അദാനിയുടെയും പേരുകൾ പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചത് പരാജയഭീതി മൂലമാണെന്ന പരിഹാസവുമായി രാഹുൽ ഗാന്ധി.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കാൻ രാഹുൽ ഗാന്ധി അംബാനി–അദാനിമാരുടെ പേരുകൾ എന്താണ് ഉപയോഗിക്കാത്തതെന്ന് മോദി ചോദിച്ചിരുന്നു. ഇവരിൽനിന്ന് പണം സ്വീകരിച്ചതിനാലാണ് പേരുകൾ പറയാൻ രാഹുൽ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പരാമര്‍ശത്തിനാണ് രാഹുലിന്റെ മറുപടി.

‘‘പത്തു വർഷത്തിനിടയിൽ, മോദി ഒരിക്കലും അദാനിയുടെയും അംബാനിയുടെയും പേരുകൾ പരാമർശിച്ചിട്ടില്ല. ഭയം പിടികൂടുമ്പോഴാണ്, രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ പേരുകൾ നാം പറയുക. അതുകൊണ്ട് മോദി അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരിക്കുകയാണ്. എന്നെ രക്ഷിക്കൂ, ഇന്ത്യ മുന്നണി എന്നെ ഒറ്റപ്പെടുത്തുകയാണ്. അദാനി–അംബാനി എന്നെ രക്ഷിക്കൂ…’’

“എങ്ങനെയാണ് ലോറിയിൽ അദാനി പണം അയയ്ക്കുക എന്ന് പ്രധാനമന്ത്രിക്ക് വ്യക്തിപരമായി അനുഭവം ഉണ്ട്. ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും നിങ്ങളുടെ ശ്രദ്ധ മാറ്റാനാണ് ശ്രമിക്കുന്നത്. അടുത്ത 10–15 ദിവസത്തേക്ക് അവർ അതിന് ശ്രമിച്ചുകൊണ്ടിരിക്കും. ശ്രദ്ധ മാറരുത്.’’ – രാഹുല്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top