എഴാം ഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം; മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെ 58 മണ്ഡലങ്ങള്‍ ശനിയാഴ്ച ബൂത്തിലേക്ക്; ആരോപണങ്ങള്‍ കടുപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ചണ്ഡീഗഡ് സീറ്റിലും ഉൾപ്പടെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ശനിയാഴ്ചത്തെ പോളിംഗ് അവസാനിക്കുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടവും പൂർത്തിയാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ശനിയാഴ്ച ജനങ്ങൾ വിധിയെഴുതും. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ കടുത്ത ആരോപണങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും ഉന്നയിച്ചത്.
ബംഗാളിൽ തൃണമൂൽ സർക്കാർ ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകി മുസ്ലിംകൾക്കു വിട്ടുകൊടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂൺനാലിന് മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ന് വൈകുന്നേരം അഞ്ചിന് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനത്തിന് കന്യാകുമാരിയിലെത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here