ആറാംഘട്ടത്തിന് കൊട്ടിക്കലാശമായി; ഇന്ന് നിശബ്ദ പ്രചാരണം; നാളെ 58 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; മേനകാ ഗാന്ധിയും ബാന്‍ സുരിയും കനയ്യ കുമാറും അടക്കമുള്ള പ്രമുഖര്‍ നാളെ ജനവിധി തേടും
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ 58 മണ്ഡലങ്ങള്‍ ബൂത്തിലേക്ക് നീങ്ങും. 58 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 889 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഡൽഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. യുപിയിലെ 14 മണ്ഡലങ്ങളും ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
മുന്നണികളുടെ പ്രമുഖ നേതാക്കളാണ് ഇന്നലെ പ്രചാരണം കൊഴുപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ എന്നിവര്‍ ഒഡിഷയിലെ വിവിധ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി മോദി പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here