കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ചര്‍ച്ചയില്‍ നിറയുക പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടി തന്നെ; രാധാകൃഷ്ണന് പകരം മന്ത്രി എന്നതിലും തീരുമാനം വരും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തോൽവിയുടെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. ദേശീയതലത്തിൽ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് പാര്‍ട്ടി നിരീക്ഷണം.

വോട്ട് ചോര്‍ച്ചയുടെ വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ വിജയിച്ച കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി ആര് എന്നതിലും ചർച്ച നടക്കും. കനത്ത തോൽവിയാകും സെക്രട്ടറിയേറ്റ് യോഗ ചര്‍ച്ചയില്‍ നിറയുക. രാജ്യസഭാ സീറ്റിന് ഘടകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും.

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ രണ്ട് സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുമ്പോള്‍ ഒന്ന് സിപിഎമ്മിനാണ്. രണ്ടാമത് സീറ്റ് സിപിഐക്കോ കേരള കോണ്‍ഗ്രസിനോ (എം) എന്നാണ് തീരുമാനിക്കേണ്ടത്. രണ്ട് പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top