വീണ്ടും അയോഗ്യൻ; ലക്ഷദ്വീപ് എം.പിക്ക് രണ്ടാം തവണയും എം.പി സ്ഥാനത്തിന് അയോഗ്യത

കൊച്ചി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതി ഉത്തരവ് സസ്പെൻഡ് ചെയ്യണമെന്ന എം.പി യുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.

അതേസമയം, മുഹമ്മദ് ഫൈസലടക്കമുള്ള നാലു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച തടവുശിക്ഷ കോടതി മരവിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരേ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.

ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷിച്ചതോടെയാണ് ആദ്യ തവണ അയോഗ്യനാക്കിയത്. പിന്നീട് എംപി സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടുകയായിരുന്നു. മുൻകേന്ദ്രമന്ത്രി പി.എം സെയ്ദിന്റെ മരുമകൻ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കോടതി ഇടക്കാല ഉത്തരവ് നൽകിയത്.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ പത്തു വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഇന്നലെ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് മുഹമ്മദ് ഫൈസല്‍ അടക്കമുളള പ്രതികള്‍ തൽകാലം ജയിലില്‍ പോകേണ്ട. എന്നാൽ മുഹമ്മദ് ഫൈസല്‍ അടക്കം നാല് പേരെയാണ് വധശ്രമക്കേസില്‍ കവരത്തി കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചത്. ലോക്‌സഭാംഗമായിരിക്കെ ഒരു കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടുമെന്നാണ് നിലവിലെ ചട്ടം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top