പാര്‍ലമെന്റ് ആക്രമണം നടത്തിയ പ്രതികള്‍ക്ക് എല്ലാവര്‍ക്കും മുന്‍പരിചയം; പങ്കുള്ളത് 6 പേര്‍ക്ക്; രണ്ട് പേരെ തിരയുന്നു

ഡല്‍ഹി: പാര്‍ലമെന്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്ക് പങ്കുണ്ടെന്ന വിവരം പോലീസ് പുറത്ത് വിട്ടു. ‘നാലുപേരെ പിടികൂടുകയും അഞ്ചാമത്തെയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. നാലു വര്‍ഷമായി പ്രതികള്‍ തമ്മില്‍ പരിചയമുണ്ട്. ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികള്‍ താമസിച്ചിരുന്ന ഗുരുഗ്രാമിലെ വീട്ടില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി. സംഭവം ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍. സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. ഇവരുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന ലളിത്, വിക്രം എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്‌.

പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരും പിടികൂടിയ നാലുപ്രതികളും ഗുരുഗ്രാമിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. ഫോണിനായി തിരയുകയാണ്’- പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറച്ചുദിവസം മുന്‍പാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തത്. സ്ഥലത്ത് നിരീക്ഷണവും നടത്തിയിരുന്നു. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, സന്ദര്‍ശക ഗാലറിയില്‍ നിലയുറപ്പിച്ചു. കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top