നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ; നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 351 അംഗങ്ങള്‍ പങ്കെടുക്കും; ധൂര്‍ത്തെന്ന വിമര്‍ശനം പരിഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തെന്ന വിമര്‍ശനവും പരിഗണിക്കാതെ സര്‍ക്കാര്‍ ലോക കേരള സഭയുമായി മുന്നോട്ട്. സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയില്‍ ഉണ്ടാവുക. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.

നിയമസഭ അംഗങ്ങള്‍, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി കേരളീയര്‍, ഇന്ത്യക്ക് പുറത്തുള്ളവര്‍, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, തിരികെയെത്തിയ പ്രവാസികള്‍, തങ്ങളുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികള്‍, ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍ എന്നിവരാണ് കേരള സഭയിലെ അംഗങ്ങള്‍.

പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പൊതുവേദിയാണ് ലോക കേരള സഭയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ധൂര്‍ത്തെന്ന് ആരോപിച്ചു പ്രതിപക്ഷം കേരള സഭയുടെ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top