ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; ബിഹാറില്‍ നാളെ; വോട്ടെടുപ്പ് ഏപ്രില്‍ 19ന്
ഡല്‍ഹി : ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുളള കാലാവധി ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. പത്രികയുടെ സൂക്ഷമ പരിശോധന നാളെ മുതല്‍ ആരംഭിക്കും.
ഉത്സവ സീസണ്‍ കണക്കിലെടുത്ത് ബിഹാറില്‍ നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിക്കുക. ഇവിടെ മറ്റന്നാള്‍ സൂക്ഷമ പരിശോധന തുടങ്ങും. മാര്‍ച്ച് 30നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
ഏപ്രില്‍ 19നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനുളള തായാറെടുപ്പുകള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here