ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ ലോക്പാല്‍ പരിശോധിക്കേണ്ട; വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഹൈക്കോടതി ജഡ്ജിമാര്‍ പൊതുപ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞാണ് ലോക്പാല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2013ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ അധികാരം ഉണ്ടെന്നായിരുന്നു വിധി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് ജനുവരിയിലാണ് ഉത്തരവ് ഇറക്കിയത്. ഇതാണ് സുപ്രീം കോടതി ഇന്ന് സ്‌റ്റേ ചെയ്തത്.

ലോക്പാല്‍ വിധിക്ക് എതിരെ സ്വമേധയാ എടുത്ത കേസിലാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് മാരായ ബി ആര്‍ ഗവായ്, സൂര്യ കാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് കേസി പരിഗണിച്ചത്. ഹാളി അവധിക്ക് ശേഷം കേസ് വിശദമായി പരിഗണിക്കും.

ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതി പരിഗണിക്കവെയാണ് ലോക്പാല്‍ നിര്‍ണായക ഉത്തരവിറക്കിയത്. ആരോപണ വിധേയനായ ജഡ്ജി സ്വകാര്യ വ്യക്തിക്കായിഅഡീഷണല്‍ ജില്ലാ ജഡ്ജിയെയും, മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ആരോപണ വിധേയനായ ജഡ്ജിയുടെ പേര് പരസ്യപ്പെടുത്തരുത് എന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top