സ്ഥാനാർഥിപ്പട്ടികയിൽ സർപ്രൈസെന്ന് സുധാകരന്‍; രാഹുല്‍ ഗാന്ധി വയനാട് തന്നെ മത്സരിച്ചേക്കും; കേരളത്തിലെ 16 സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നൽകാനുള്ള കോൺ​ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നിർണായക യോ​ഗം ഇന്നലെ അവസാനിച്ചു. കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അറിയിച്ചു. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സതീശന്‍ അറിയിച്ചു.

എഐസിസി ആസ്ഥാനത്ത് വച്ചായിരുന്നു യോ​ഗം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, ചെയർപേഴ്സൺ സോണിയാ ​ഗാന്ധി, കെ.സി വേണു​ഗോപാൽ എന്നിവര്‍ യോ​ഗത്തിന് നേതൃത്വം നൽകി. ഭാരത് ജോഡോ ന്യായ് യാത്രയിലുള്ള രാഹുല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കമ്മിറ്റി അംഗീകാരം നല്‍കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ഇത്തവണയും മത്സരിക്കുമെന്നാണ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം അമേഠിയിൽ നിന്ന് രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top