പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചനം; കര്‍ണാടകത്തില്‍ ബിജെപി മുന്നേറ്റമെന്നും സര്‍വേ ഫലം

ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെതാണ് പ്രവചനം.
കർണാടക നിയമസഭാംഗവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ മകനായ പ്രജ്വൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പാർലമെന്റ് അംഗമാണ്.
ലൈംഗിക പീഡനക്കേസിൽ പ്രതിയായതോടെ ജർമനിയിലേക്ക് കടന്ന പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പ്രജ്വൽ റിമാൻഡിലാണ്. കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലത്തില്‍ പറയുന്നത്.
തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന്റെ വന്‍ മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. 33 മുതൽ 37 വരെ സീറ്റുകൾ ഇന്ത്യാ സഖ്യത്തിന് ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം വിരല്‍ ചൂണ്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here