നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അന്തിമഘട്ടത്തില്‍; കേരളത്തില്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം; രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ കേരളത്തില്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്നാണ് പത്രികാസമര്‍പ്പണം നടത്തുന്നത്.
കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയിലും പങ്കെടുക്കും.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിലെത്തുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും.
ആനി രാജയാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇന്ത്യാ സഖ്യം നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതാണ് വയനാട്ടിലെ തിരഞ്ഞെടുപ്പിന്റെ സവിശേഷത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here