ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നാളെ; 93 മണ്ഡലങ്ങളില്‍ ജനവിധി; അമിത് ഷായടക്കം പ്രമുഖര്‍ മത്സരരംഗത്ത്
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പത്ത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് നാളെ ജനവിധി. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. 1351 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡിംപിള്‍ യാദവ്, ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ, മുഹമ്മദ് സലിം തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്.
ഗുജറാത്ത് – 25, കര്‍ണാടക – 14, മഹാരാഷ്ട്ര – 11, ഉത്തര്‍പ്രദേശ് – 10, മധ്യപ്രദേശ് – ഒന്‍പത്, ഛത്തീസ്ഗഡ് – ഏഴ്, ബിഹാര്‍ – അഞ്ച്, പശ്ചിമബംഗാള്‍ – നാല് , അസം – നാല്, ഗോവ – രണ്ട്, രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചിരുന്നു. അതുകൊണ്ട് ഈ മണ്ഡലത്തില്‍ വോട്ടെടുപ്പില്ല.
കര്‍ണ്ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക ആരോപണം ഈ ഘട്ടത്തിലെ പ്രധാന പ്രചരണ വിഷയമായി. കര്‍ണ്ണാടകത്തില്‍ മാത്രമല്ല എല്ലായിടത്തും ഇന്‍ഡ്യ മുന്നണി ഈ വിഷയം ഉന്നയിച്ച് രൂക്ഷ വിമര്‍ശനമാണ് ബിജെപിക്കും എന്‍ഡിഎക്കുമെതിരെ നടത്തിയത്. വിഷയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here