ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ അറിയാം; നാല് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് തീയതിയും നാളെ പ്രഖ്യാപിക്കും; മൂന്ന് മണിക്ക് വാർത്താസമ്മേളനം

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ ഉച്ചക്ക് മൂന്ന് മണിക്ക് വാർത്താസമ്മേളനം വിളിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് സർവ്വേ കമ്മിഷൻ പൂർത്തിയാക്കി. പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചുമതല ഏറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം വരുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് നടത്താൻ പൂർണ സജ്ജമെന്ന് കമ്മിഷൻ അറിയിച്ചു.

മെയ് മാസം പകുതിക്ക് മുൻപ് എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തിൽ എന്നായിരിക്കും വോട്ടെടുപ്പ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പാർട്ടികളും ജനങ്ങളും. റംസാൻ വിഷു ഉൾപ്പെടെയുള്ള ഉത്സവങ്ങളും പരീക്ഷകളും നടക്കുന്ന സമയമായതിനാൽ ഇതെല്ലാം കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം. മുൻ കാലങ്ങളിൽ തെക്കേ ഇന്ത്യയിൽ നിന്ന് ആരംഭിച്ച് ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് തുടരുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്. ഇത്തവണ അതിൽ വ്യത്യാസം വരുമെന്നാണ് അറിയുന്നത്. 2019ൽ ഏപ്രിൽ 23നാണ് കേരളം പോളിങ് ബൂത്തിൽ എത്തിയത്. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം മെയ് 23നാണ് ഫലം പുറത്തുവന്നത്.

സിക്കിം, ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ് എന്നിവടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നാളെ പ്രഖ്യാപിക്കാൻ സാധ്യതുയുണ്ട്. ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നും ആകാംക്ഷയുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top