ആദ്യം പത്രിക നല്‍കി മുകേഷ്; കാസര്‍കോട് ആശ്വനിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇനി വേഗത കൂടും
കൊല്ലം : സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥി മുകേഷാണ് സംസ്ഥാനത്ത് ആദ്യമായി പത്രിക സമര്‍പ്പിച്ചത്. രാവിലെ 11 മണിക്ക് വരണാധികാരിയായ ജില്ലാകളക്ടര്‍ എന്‍. ദേവീദാസിന് പത്രിക സമര്‍പ്പിച്ചു. 10.30യോടെ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലെ സിഐടിയു ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് മുകേഷ് പത്രിക സമര്‍പ്പിച്ചത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സുപാല്‍ എംഎല്‍എ ഇടത്മുന്നണി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് മുകേഷ് പത്രിക സമര്‍പ്പിച്ചത്.
കാസര്‍കോട് ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വനിയും ഇന്ന് പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇന്‍ബശേഖര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കും. വയനാട് വീണ്ടും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഏപ്രില്‍ 3ന് പത്രിക സമര്‍പ്പിക്കും.
ഏപ്രില്‍ നാല് വരെ സംസ്ഥാനത്ത് പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാന്‍ ഏപ്രില്‍ എട്ട് വരെ സമയമുണ്ട്. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ അസം, ബിഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here