ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ 10.53 ശതമാനം പോളിങ്; 96 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ 10.53 ശതമാനം പോളിങ് രേഖപ്പെടുത്തി. പലയിടത്തും മന്ദഗതിയിലാണ് പോളിങ് പുരോഗമിക്കുന്നത്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശ്- 13, മഹാരാഷ്ട്ര-11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ -എട്ടുവീതം, ബിഹാര്‍- അഞ്ച്, ജാര്‍ഖണ്ഡ്, ഒഡീഷ -നാലുവീതം, ജമ്മു-കശ്മീര്‍ – ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങള്‍.
ഉത്തര്‍പ്രദേശിലെ കനൗജില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ബിഹാറിലെ ബെഗുസരായില്‍ ല്‍ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗ്, അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹ, ആന്ധ്രാപ്രദേശിലെ കടപ്പയില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈ.എസ്. ശര്‍മിള എന്നിവരാണ് നാലാം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രധാന നേതാക്കള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here