അമേഠിയില്‍ റോഡ്‌ ഷോയുമായി അമിത് ഷായും പ്രിയങ്കയും; അഞ്ചാംഘട്ടത്തില്‍ ഇന്ന് കൊട്ടിക്കലാശം; ആത്മവിശ്വാസത്തോടെ ബിജെപിയും ഇന്ത്യ സഖ്യവും; നാളെ നിശബ്ദ പ്രചാരണം

ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്ദപ്രചാരണമാണ്. തിങ്കളാഴ്ച ഈ മണ്ഡലങ്ങള്‍ ബൂത്തിലേക്ക് നീങ്ങും. റായ്ബറേലി അടക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ റോഡ്‌ ഷോയോടെ ആയിരുന്നു കൊട്ടിക്കലാശം.

ഇന്ത്യ സഖ്യം വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്. ഏറ്റവും ശ്രദ്ധ നേടുന്നത് യുപി-മഹാരാഷ്ട്ര മണ്ഡലങ്ങളാണ്.

അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും അമിത് ഷായും, റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗും റോഡ്‌ ഷോ നടത്തി.

തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ 14 മണ്ഡലങ്ങളില്‍ 13ലും ബിജെപി വിജയിച്ചിരുന്നു. റായ്ബറേലിയിലെ സോണിയയുടെ വിജയം മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്. എന്നാല്‍ ഇക്കുറി ഇന്ത്യാ സഖ്യം പ്രതീക്ഷയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here