റായ്ബറേലി – അമേഠി സീറ്റുകള്‍ നഷ്ടമാകാതിരിക്കാന്‍ കരുതലോടെ കോണ്‍ഗ്രസ്; പ്രചാരണ ചുമതല ഏറ്റെടുത്ത് പ്രിയങ്ക; വോട്ടെടുപ്പ് നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലും സജീവമാകും

ഡൽഹി: രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും അമേഠിയിലും പ്രചാരണത്തിന്റെ മുഴുവൻസമയ ചുമതല പ്രിയങ്ക ഏറ്റെടുത്തു. ഇന്നു റായ്ബറേലിയിൽ എത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവർത്തിക്കും. രണ്ടിടത്തുമായി നൂറുകണക്കിനു ഗ്രാമസഭകളിൽ പങ്കെടുക്കും. ബൂത്തുതല ഏകോപനം മുതൽ പ്രചാരണം നിയന്ത്രിക്കും.
അമേഠിയിൽ പ്രിയങ്ക മത്സരിക്കാനെത്താത്തത് പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തിയിരുന്നു. പ്രിയങ്ക മത്സരത്തിനിറങ്ങുന്നില്ലെന്നു തീരുമാനിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് നറുക്കുവീണത്. പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് പ്രിയങ്ക അമേഠിയിലെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.
കെ.എൽ.ശർമയ്ക്ക് എതിരെ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ഗാന്ധികുടുംബം അവരുടെ ശിപായിയെയാണ് അമേഠിയിൽ സ്ഥാനാർഥിയാക്കിയതെന്നാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിങ്ങിന്റെ ആരോപണം. അനുഭവപരിചയമുള്ള രാഷ്ട്രീയക്കാരനാണു താനെന്നും ഗാന്ധി–നെഹ്റു കുടുംബത്തിന്റെ പരിചാരകനല്ലെന്നും ശര്‍മ തിരിച്ചടിച്ചിട്ടുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here