പൊതുതിരഞ്ഞെടുപ്പില്‍ 96.88 കോടി വോട്ടര്‍മാര്‍; കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 6% വര്‍ധനവ്

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. 96.88 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഇതുവരെയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് ഈ വര്‍ഷം കൂടുതലായി കണ്ടെത്തിയത്. പുരുഷന്‍മാരാണ് എണ്ണത്തില്‍ മുന്‍പില്‍. ലോകത്തിലെ ഏറ്റവും വലിയ വോട്ടർമാരുടെ പട്ടിക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സില്‍ കുറിച്ചു.

പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും വനിതാ വോട്ടര്‍മാര്‍ 47.1 കോടിയുമാണുള്ളത്. 18 മുതല്‍ 29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20നും 29 വയസിനുമിടയില്‍ 20 കോടിക്കടുത്ത് വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ വോട്ടർ പട്ടിക പുതുക്കലും വിജയകരമായി പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2019ന് ശേഷം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ആറ് ശതമാനം വർധനവാണുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top