ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 59.71% പോളിംഗ്; ബംഗാളിലും ത്രിപുരയിലും മികച്ച പോളിംഗ്; കുറവ് ബീഹാറില്‍

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 102 മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 59.71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലും ത്രിപുരയിലുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 77. 57ശതമാനവും, ത്രിപുരയില്‍ 76.10 ശതമാനവുമാണ് പോളിംഗ് നിരക്ക്. 46.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി ഏറ്റവും പിന്നിലാണ് ബീഹാര്‍.

ഒറ്റ ഘട്ടമായി 39 സീറ്റുകളിലേക്കും പോളിംഗ് നടന്ന തമിഴ്‌നാട്ടിൽ 62.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുതുച്ചേരിയിലെ ഒരു സീറ്റിലേക്ക് 72.8 ശതമാനവും, ലക്ഷദ്വീപിലെ ഒരു സീറ്റിലേക്ക് 59.02 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ 8 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 57.54 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 16.63 കോടി വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തത്. 18 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പില്‍ 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top