രണ്ടാംഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം; ത്രിപുരയില്‍ ഉയര്‍ന്ന പോളിങ്; ഏറ്റവും കുറവ് മഹാരാഷ്ട്രയില്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 88 മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിങ്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ത്രിപ്പുര, മണിപ്പൂര്‍, കേരളം എന്നിവിടങ്ങളില്‍ പോളിങ് 30 ശതമാനത്തിലധികം കടന്നു. ത്രിപുരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്.

കര്‍ണാടക 22.38%, വെസ്റ്റ് ബെംഗാള്‍ 31.25%, അസം 27.4%%, ഉത്തര്‍പ്രദേശ് 24.31%, ഛത്തീസ്ഗഡ് 35.47%, മധ്യപ്രദേശ് 28.15%, രാജസ്ഥാന്‍ 26.84%, കേരളം 33.40%, ത്രിപുര 36.42%, ജമ്മു കശ്മീര്‍ 26.61%, ബിഹാര്‍ 21.68%, മഹാരാഷ്ട്ര 18.83%, മണിപ്പൂര്‍ 33.22% എന്നിങ്ങനെയാണ് നിലവിലെ പോളിങ്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപിയുടെ തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ സഹോദരൻ ഡി.കെ. സുരേഷ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി എന്നിവരാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top