‘ഇന്നത്തെ വോട്ട്, നാളെയും വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം; ഭരണഘടന നിലനില്‍ക്കണം’; സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് നെറ്റോ

തിരുവനന്തപുരം: ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാനുള്ള സാഹചര്യവും അവകാശവും ഇന്ത്യയില്‍ നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് വോട്ട് ചെയ്തതെന്ന് തിരുവനന്തപുരം ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. അടുത്ത തവണ ഇതേ സ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകണം. ഭരണഘടനാ മൂല്യങ്ങള്‍ നിലനിര്‍ത്താനും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാനുമാണ് വോട്ട് ചെയ്തതെന്നും തോമസ് ജെ.നെറ്റോ വ്യക്തമാക്കി.
മണിപ്പൂര്‍ വിഷയത്തിലും അക്കൗണ്ട് മരവിപ്പിച്ചതിലും ഇനി ഒന്നും പറയാനില്ല. എല്ലാം ഇടയലേഖനത്തിലൂടെ വ്യക്തമാക്കിയതാണ്. വിശ്വാസികള്‍ക്ക് എല്ലാം മനസിലാകുകയും ചെയ്തിട്ടുണ്ട്. എല്ലാവരും അവരുടെ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തി ജാഗ്രതയോടെ വോട്ട് ചെയ്യണം – തോമസ് ജെ.നെറ്റോ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാക്കനാട് തെങ്ങോട് ഗവൺമെന്റ് സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും തന്‍റെ നിലപാട് അറിയിച്ചു. എല്ലാവരും ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണിതെന്നും ആ നാടിന്‍റെ സര്‍ക്കാരും അതുപോലെ ആയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here