തോമസ് ഐസകിന് കെട്ടിവയ്ക്കാന്‍ തുക നല്‍കിയത് കുടുംബശ്രീക്കാര്‍; ഇന്ന് പത്രിക നല്‍കിയത് രാഘവനും വി.മുരളീധരനും രവീന്ദ്രനാഥും ഉള്‍പ്പെടെയുള്ളവര്‍; പത്രികാ സമര്‍പ്പണം ഊര്‍ജിതം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ പത്രികാ സമര്‍പ്പണം സ്ഥാനാര്‍ത്ഥികള്‍ വേഗത്തിലാക്കി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് വിവിധ ജില്ലകളില്‍ പത്രികകള്‍ സമര്‍പ്പിച്ചു. മന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് പത്രിക നല്‍കാനെത്തിയത്.
കുടുംബശ്രീ പ്രവര്‍ത്തകരാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. പത്രിക നല്‍കി മടങ്ങുമ്പോള്‍ ഒരു ഫ്ലാസ്കാണ് കളക്ടര്‍ സമ്മാനിച്ചത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനും പത്രിക നല്‍കി.
ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി സി.രവീന്ദ്രനാഥും പത്രിക നല്‍കി. എറണാകുളം കളക്ടറെറ്റില്‍ എത്തിയാണ് പത്രികാ സമര്‍പ്പണം നടത്തിയത്. മന്ത്രി പി.രാജീവ് ഒപ്പമുണ്ടായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.രാധാകൃഷ്ണനും എറണാകുളത്ത് പത്രിക നല്‍കി.
ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ പത്രിക സമര്‍പ്പിച്ചു. പി.കെ.കൃഷ്ണദാസാണ് മുരളീധരനൊപ്പമുണ്ടായത്. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വസീഫ് എന്നിവരും പത്രിക സമര്‍പ്പിച്ചു. പാലൊളി മുഹമ്മദ് കുട്ടി, ടി.കെ.ഹംസ എന്നിവര്‍ക്ക് ഒപ്പമാണ് കളക്ടറേറ്റില്‍ എത്തിയത്. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.അബ്ദുള്‍ സലാമും പത്രിക നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here