‘തമ്മില്‍ തല്ല് ഇന്ന് തന്നെ നിര്‍ത്തണം’ ഭീഷണിയായി കണ്ടോളാന്‍ നേതാക്കളോട് വിഡി സതീശന്‍

വയനാട്: തമ്മില്‍ തല്ല് ഇന്നത്തോടെ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുന്ന വയനാട് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴായിരുന്നു സതീശന്റെ അന്ത്യശാസനം. സദസ്സില്‍ ഉള്ളവരോടല്ല താനിത് പറയുന്നത്, മറിച്ച് വേദിയില്‍ ഇരിക്കുന്ന നേതാക്കന്‍മാരോടാണ്. ഇതൊരു ഭീഷണിയായി തന്നെ കാണണമെന്നും സതീശന്‍ പറഞ്ഞു. ബൂത്ത് കമ്മറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണമെന്നും അല്ലെങ്കില്‍ ഒന്ന് കളിയാക്കുകയെങ്കിലും ചെയ്യണം. എന്നാലേ ഈ നേതാക്കള്‍ പഠിക്കുകയുള്ളൂവെന്നും സതീശന്‍ പറഞ്ഞു.

നേതാക്കള്‍ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്‌നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്നത് പാര്‍ട്ടിയിലെ ഐക്യമില്ലായിമയാണ്. ഇതിനു പരിഹാരമുണ്ടാവണം. തമ്മിലുള്ള പാരവെപ്പ് അവസാനിപ്പിക്കണമെന്നും നേതാക്കളോട് സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയേയും രൂക്ഷമായി പ്രസംഗത്തില്‍ സുധാകരന്‍ വിമര്‍ശിച്ചു. നാണം, മാനം, ഉളുപ്പ് ഇവയൊന്നും ഇല്ലാത്തയാളാണ് മുഖ്യമന്ത്രി. കേരളത്തില്‍ ഭ്രാന്ത് വൈദ്യര്‍ക്ക് ആണ്. പിന്നെ ആര് ചികില്‍സിക്കും? പിണറായിക്ക് ഒറ്റ ചിന്തയെ ഉള്ളൂ. പണം. എനിക്ക് പണം, എന്റെ കുടുംബത്തിനു പണം. കോടികളാണ് ഇങ്ങനെ ഉണ്ടാക്കിയത്. എന്റെ കോളേജില്‍ പഠിച്ച എന്റെ നാട്ടുകാരന്‍ കോടികള്‍ ഉണ്ടാക്കുമ്പോള്‍ എനിക്കും ഒരു മോഹം. കോടി രൂപ കാണണം. സതീശാ ഒരു അവസരം അതിനുണ്ടാക്കി തരണമെന്നും സുധാകരന്‍ പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top