കാണാതായ അയ്യപ്പഭക്തരില്‍ ഒരാളെ കണ്ടെത്തിയെന്ന് റാന്നി ഡിവൈഎസ്പി; ശേഷിക്കുന്ന 8 പേര്‍ക്കായി അന്വേഷണം

പത്തനംതിട്ട: ശബരിമലയില്‍ ദുരൂഹമായി തീര്‍ഥാടകരെ കാണാതാകുന്നു. ഈ കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് മാത്രം 9 അയ്യപ്പഭക്തരെയാണ് കാണാതായത്. കഴിഞ്ഞ നവംബർ 15നും ഈ ജനുവരി 20നുമിടയില്‍ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിന്നാണ് കാണാതായത്. ഇവരെക്കുറിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്. 9 പേരെ കാണാതായത്തില്‍ തമിഴ്നാട്ടുകാരനായ കരുണാനിധിയെ കൊല്ലത്ത് കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റാന്നി ഡിവൈ.എസ്.പി ആർ.ബിനു മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

കേരളത്തില്‍ നിന്നും ഒരാളെയാണ് കാണാതായത്. മറ്റുള്ളവര്‍ കര്‍ണാടക, തെലങ്കാന, തമിഴ്നാട്മ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുത്തോരന്‍, തമിഴ്നാട് തിരുവല്ലൂര്‍ രാജ, തിരുവണ്ണാമലൈ ഏഴിമല, ചെന്നൈ എആര്‍ നഗറില്‍ കരുണാനിധി, വില്ലുപുരം അയ്യപ്പന്‍, ആന്ധ്ര വിശാഖപട്ടണം ബാബ്ജി, ശ്രീകാകുളം ഈശ്വരുഡു, തെലുങ്കാന സ്വദേശി കച്ചദുവ വിനയ്, കർണാടകയിലെ താപ്പ ഉനക്കല്‍ എന്നിവരെയാണ് കാണാതായത്.

കാണാതായവരെ തിരഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒപ്പമുള്ളവര്‍ മടങ്ങുകയായിരുന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഇത്രയും പേരെ കാണാതായി എന്ന ഒരു വിവരവും ലഭിച്ചിട്ടില്ല-തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ അഡ്വ.എ.അജി കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അജികുമാര്‍ പറഞ്ഞു.

കാണാതായവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലോ, റാന്നി ഡിവൈഎസ്പിയുടെ ഓഫീസിലോ, പമ്പ സ്റ്റേഷനിലോ അറിയിക്കണമെന്നാണ് പത്തനംതിട്ട പോലീസിന്റെ അറിയിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top