അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ മലയാളികള്‍ക്ക് വിലക്ക്; കര്‍ണാടക പൊലീസിനെതിരെ പരാതി
കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം കാണാതായ അര്‍ജുനായുള്ള തിരച്ചിലില്‍ കര്‍ണാടക പോലീസ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. മലയാളികളായ രക്ഷാപ്രവര്‍ത്തകരെ തിരച്ചിലില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നതായാണ് ആക്ഷേപം. അപകട സ്ഥലത്തുള്ള രഞ്ജിത് ഇസ്രയേലിനെ പോലീസ് കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. ലോറി ഉടമയെ കഴിഞ്ഞ ദിവസം പോലീസ് മര്‍ദിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം അര്‍ജുന്റെ കുടുംബവും പ്രതികരണവുമായി രംഗത്തുണ്ട്. ഇന്ന് ഏഴാം ദിവസമായി. സമാശ്വാസകരമായ എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയണം എന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന.
കര്‍ണാടക പോലീസ് തടഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മലയാളി ദൗത്യ സംഘം. നിരന്തരം വാര്‍ത്തകള്‍ വരുന്നതാണ് തിരച്ചില്‍ സ്ഥലത്ത് നിന്നും മലയാളികളെ അകറ്റി നിര്‍ത്താന്‍ പോലീസ് തുനിയുന്നതെന്നാണ് സൂചന. കേരളത്തില്‍നിന്നും എത്തിയവരെ അപകട സ്ഥലത്ത് നിന്നും പുറത്ത് തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. കനത്ത മഴ തണുപ്പും കൂസാതെയാണ് മലയാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഷിരൂരില്‍ തുടരുന്നത്. മാനുഷിക സമീപനം പോലീസ് കൈക്കൊള്ളണം എന്നാണ് മലയാളി രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here