ലോസ് ആഞ്ചല്‍സില്‍ വീണ്ടും കാട്ടുതീ; 31000 പേരെ ഒഴിപ്പിക്കാന്‍ തീരുമാനം

ലോസ് ആഞ്ചല്‍സിനെ വിടാതെ കാട്ടുതീ. കസ്റ്റൈക്ക് തടാകത്തിനു സമീപത്തായാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഏഴിടത്തായി തീ വ്യാപിക്കുന്നുണ്ട്. ഇതുവരെ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളിൽ 8,000 ഏക്കറിലാണ് തീ പടർന്നത്. 31,000 പേരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
ശക്തമായ കാറ്റ് ഉള്ളതിനാല്‍ അതിവേഗമാണ് തീ പടരുന്നത്. ജനുവരി ഏഴിനാണ് കാട്ടുതീ തുടങ്ങിയത്. ഇതിൽ രണ്ടിടത്തെ തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here