കേസു കാരണം ഓഫറുകൾ നഷ്ടപ്പെട്ടു, ഏഴുവർഷമായി പ്രണയത്തിലാണ്; സൂരജ് പഞ്ചോളി

നടി ജിയാഖാന്റെ മരണത്തിൽ പ്രതിയായ നടൻ സൂരജ് പഞ്ചോളിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പത്ത് വർഷത്തെ പോരാട്ടത്തിനൊടുവിൽ 2023 ഏപ്രിലിലാണ് തെളിവുകളുടെ അഭാവത്തിൽ സിബിഐയുടെ പ്രത്യേക കോടതി സൂരജിനെ വെറുതെ വിട്ടത്.

ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
കേസു കാരണം ഒരുപാട് ഓഫറുകൾ നഷ്ടപ്പെട്ടു, നിർമ്മാതാക്കൾ തന്നെ സമീപിക്കാൻ മടിച്ചത്തിന്റെ കാരണം മനസ്സിലാക്കുന്നുണ്ടെന്നും താൻ ഒരു നിർമ്മാതാവാണെങ്കിൽ, ഇതേ ആശങ്കകൾ ഉണ്ടാകുമെന്നും സൂരജ് പറഞ്ഞു.


കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലാണ്,  അന്തരിച്ച മുൻ കാമുകി ജിയാഖാനുമായുള്ള ബന്ധം ഏറ്റവും ചെറിയ ബന്ധമാണെന്നും സൂരജ് കൂട്ടിച്ചേർത്തു. പുതിയ കാമുകി നടി അല്ല, പെൺകുട്ടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുകയോ വ്യക്തിത്വം വെളിപ്പെടുത്തുകയോ ചെയ്യില്ലെന്നും  ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാകുമെന്നും അദ്ദേഹം പറഞ്ഞു. 

2015ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ഹീറോ’യിലൂടെയാണ് സൂരജ് സിനിമയിലേക്കെത്തുന്നത്. ഈ സിനിമ 2016-ൽ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നടന് നേടി കൊടുത്തിരുന്നു.  2021ൽ പുറത്തിറങ്ങിയ ‘ടൈം ടു ഡാൻസ്’ ആണ് അവസാനമായി സൂരജ് അഭിനയിച്ച സിനിമ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top