ലൗജിഹാദ് പ്രസംഗത്തില്‍ ഒന്നുമില്ല; പിസി ജോര്‍ജിനെതിരെ കേസ് വേണ്ടെന്ന് പോലീസിന് നിയമോപദേശം

ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ലൗജിഹാദ് പരാമര്‍ശത്തില്‍ കേസില്ല. പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഗൗരവമായ പരാമര്‍ശങ്ങളൊന്നും ജോര്‍ജ് നടത്തിയിട്ടില്ല. കേസ് നില്‍ക്കില്ലെന്നും പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പാലയില്‍ നടന്ന കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു ജോര്‍ജിന്റെ വിവാദപരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗജിഹാദിലൂടെ നഷ്ടമായത് എന്നായിരുന്നു ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതി ലഭിച്ചതോടെയാണ് പോലീസ് നിയമോപദേശം തേടിയത്. പോലീസിന്റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top