എല്‍പിജി മസ്റ്ററിങിന് വാര്‍ഡ് തല സംവിധാനം വേണം; കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
എല്‍പിജി മസ്റ്ററിങ്ങിന് ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ദുരീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഉപഭോക്താക്കള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര നിര്‍ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്നുവെന്ന് വി.ഡി.സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡുതലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോമെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. കേന്ദ്രം അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ ഗ്യാസ് കണക്ഷന്‍ ബുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here