വിമാനത്താവളത്തിൽ ഫ്ലൂറിൻ ചോർന്നു; നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
August 17, 2024 2:45 PM
ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്ലൂറിൻ ചോർച്ച. ടെർമിനൽ 3യുടെ കാർഗോ ഏരിയയിലാണ് ഇന്ന് ഉച്ചയ്ക്ക് ചോർച്ച കണ്ടെത്തിയത്. രണ്ട് ജീവനക്കാർ ബോധരഹിതരായത് ഒഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം ഉണ്ടായ സ്ഥലത്തിന്‍റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഫ്ലൂറിൻ അടങ്ങിയ ക്യാന്‍സര്‍ പ്രതിരോധ മരുന്നിൻ്റെ പെട്ടികളില്‍ നിന്നാണ് ചോർച്ച ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് സിഒഒ അഭിഷേക് പ്രകാശ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here