ഇന്ത്യയിലെ എറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയാന്‍ യൂസഫലി; റെക്കോര്‍ഡ് തുകയ്ക്ക് സ്ഥലം വാങ്ങി ലുലു ഗ്രൂപ്പ്

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റെക്കോര്‍ഡ് തുകയ്ക്ക് എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് വാങ്ങി. 66,168 ചതുരശ്ര മീറ്റര്‍ പ്ലോട്ടാണ് 519 കോടി രൂപയ്ക്ക് വാങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഗുജറാത്തില്‍ പണിയാനാണ് സ്ഥലം വാങ്ങിയതെന്ന് അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് അറിയിച്ചു.

അഹമ്മദാബാദ് നഗര മധ്യത്തിലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പ്ലോട്ടാണ് ലേലത്തിലൂടെ ലുലു സ്വന്തമാക്കിയത്. ചതുരശ്ര മീറ്ററിന് 78,500 രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് സ്ഥലം ലഭിച്ചത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ച വിലയേക്കാള്‍ 16.54 കോടി രൂപ അധികം നല്‍കിയാണ് ലുലു ഗ്രൂപ്പ് സ്ഥലം ലേലത്തില്‍ പിടിച്ചത്. കോര്‍പ്പറേഷന്‍ 502. 87 കോടി രൂപയാണ് സ്ഥലവില നിശ്ചയിച്ചിരുന്നത്. 4000 കോടി രൂപ മുടക്കി മാള്‍ പണിയാനാണ് ലുലു ഗ്രൂപ്പ് തീരുമാനം.

ഈ വര്‍ഷം ദുബായില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ സംസ്ഥാന സര്‍ക്കാരുമായി ലുലു ഗ്രൂപ്പ് സംരംഭക ഉടമ്പടി ഒപ്പുവച്ചിരുന്നു. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചാന്ദ്‌ഖേഡാ എന്ന പ്രദേശത്തെ ഭൂമിയാണ് യൂസഫലിയുടെ കമ്പനി വാങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top