ലുലുവില്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയിലും മിഡ്‌നെറ്റ് ഷോപ്പിങ്ങും; പുതുവത്സര ഓഫര്‍ ജനുവരി 4 മുതല്‍
തിരുവനന്തപുരം : പുതുവത്സരത്തില്‍ 50 ശതമാനം ഓഫറുമായി ലുലു ഗ്രൂപ്പ്. എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 4 മുതല്‍ 7 വരെയാണ് ഓഫര്‍. ഈ ദിവസങ്ങളില്‍ ലുലു മാളില്‍ രാത്രി 2 മണി വരെ മിഡ്‌നൈറ്റ് ഷോപ്പിംഗും ഉണ്ടാകും. ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ടൂറയും ഇത്രയും സമയം പ്രവര്‍ത്തിക്കും. ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഓഫറുണ്ടാകും. ഇത്കൂടാതെ മാളിലെ 200-ഓളം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലു പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭി്ക്കും.
ജനുവരി 4ന് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി 2 മണിവരെയാകും മാള്‍ പ്രവര്‍ത്തിക്കുക. ജനുവരി ഏഴ് വരെ ഇത് തുടരും. ഗ്രോസറി, ഇലക്ട്രോണിക്‌സ്, ഫാഷന്‍ ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവാണ് ഈ നാല് ദിവസങ്ങളിലുമുണ്ടാവുക. അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗില്‍ പങ്കെടുക്കും. മിഡ്‌നൈറ്റ് ഷോപ്പിംഗ് ദിവസങ്ങളില്‍ മാളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലുലു സൂപ്പര്‍ ഷോപ്പര്‍ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷന്‍, ഇലക്ട്രോണിക്‌സ്, സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങളിലെ ഷോപ്പിംഗിനാണ് സമ്മാനങ്ങള്‍. ുലു ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസാണ് സമ്മാനങ്ങള്‍ ഒരുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here