കുട്ടികര്‍ഷകർക്ക് ലുലുവിൻ്റെ ആശ്വാസം; പുതിയ പശുക്കളെ വാങ്ങാൻ 5 ലക്ഷം നല്‍കി എം.എ.യൂസഫലി

തൊടുപുഴ: പശുക്കൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഉപജീവനം മുട്ടിയ തൊടുപുഴയിലെ കുട്ടികര്‍ഷകർ മാത്യുവിനും സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മാത്യുവിന്‍റെ കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക യൂസഫലി കൈമാറി.

മാത്യുവിന്‍റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്തത് മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പിൻ്റെ ഇടപെടല്‍. ലുലുഗ്രൂപ്പ് പ്രതിനിധീകരിച്ച് രജിത് രാധാകൃഷ്ണന്‍, വി.ആർ. പീതാംബരന്‍, എൻ. ബി.സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.

22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലാണ്. പശുക്കള്‍ ചാകാന്‍ കാരണം കപ്പത്തോടിൽനിന്നുള്ള വിഷബാധയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top