ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു; മലയാളികള്‍ ആസ്വദിച്ച 700ഓളം പാട്ടുകളുടെ സൃഷ്ടാവ്

ഗാനരചയിതാവും, തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിരുന്നു അന്ത്യം. വീണ് പരിക്കേറ്റാണ് ആശുപത്രിയില്ർ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ന്യുമോണിയ ബാധയും റിപ്പോർട്ട് ചെയ്തു. എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

200ഓളം സിനിമകള്‍ക്കായി 700ലേറെ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. വിമോചനസമരമാണ് ഗാനരചന നടത്തിയ ആദ്യ ചിത്രം. 1975ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍’ എന്ന ഗാനമായിരുന്നു ആദ്യ ഹിറ്റ് ഗാനം. ഹരിഹരന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയാണ് കൂടുതല്‍ ഗാനങ്ങള്‍ എഴുതിയത്. ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ’ തുടങ്ങി അനേകം ഹിറ്റുഗാനങ്ങളെഴുതി.

പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോള്‍ സംഭാഷണം എഴുതിയത് മങ്കൊമ്പായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top