“നാണമില്ലേ സുപ്രീംകോടതിക്ക്, വിധികള്‍ മോദിക്ക് അനുകൂലം”; വിമര്‍ശനവുമായി എം.എ.ബേബി
കണ്ണൂര്‍: സുപ്രീംകോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രയാസമില്ലാത്ത അനുകൂല വിധികളാണ് കോടതി പ്രഖ്യാപിക്കുന്നത്. സുപ്രീംകോടതിക്ക് നാണമില്ലേ എന്ന് ചോദിക്കേണ്ടി വരുമെന്നും എം.എ. ബേബി വിമര്‍ശിച്ചു. തന്‍റെ പരാമര്‍ശത്തിനെതിരെ കേസ് എടുത്താലും പ്രശ്നമില്ലെന്ന് കണ്ണൂരില്‍ നടന്ന കെ.എസ്.ടി.എ. സമ്മേളനത്തില്‍ പറഞ്ഞു.
“അദാനിയുമായി ബന്ധപ്പെട്ട കേസില്‍ വാദി പ്രതിയാകുന്ന അവസ്ഥയാണ്. ചില കേസുകളില്‍ കോടതി നിഷ്പക്ഷമാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള വിധികള്‍ പ്രഖ്യാപിക്കും. അത് മോദിയെ ബാധിക്കാത്ത തരത്തിലുള്ള വിഷയങ്ങളിലാണ്. ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി അപമാനകരമാണ്” എം.ഐ. ബേബി കൂട്ടിച്ചേര്‍ത്തു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here