പ്രിയദർശിനി സാഹിത്യ പുരസ്കാരം എം.ലീലാവതിക്ക്; ഭാഷയുടെയും സാഹിത്യത്തിന്റെയും അമൃതമധുരമാണ് ടീച്ചര്‍ എന്ന് സുധാകരന്‍

രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രമുഖ നിരൂപക പ്രൊഫ. എം.ലീലാവതിക്ക്. പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാൻ കെ.സുധാകരൻ എംപിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളസാഹിത്യത്തിനു നൽകിയിട്ടുള്ള സർവാദരണീയ സംഭാവനകൾ മുൻനിർത്തിയാണ് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമതു പ്രിയദർശിനി സാഹിത്യപുരസ്‌കാരം ലീലാവതിക്കു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“കോളേജ് അധ്യാപികയെന്ന നിലയിൽ എത്രയോ തലമുറകൾക്കു ഭാഷയുടെയും സാഹിത്യത്തിന്റെയും അമൃതമധുരവും വെളിച്ചവും പകർന്നു. മലയാളസാഹിത്യത്തിലെ ശ്രേഷ്ഠനാമങ്ങളിലൊന്നാണ് ലീലാവതി. സാഹിത്യനിരൂപണത്തിന് പുറമേ വിവർത്തനം സാഹിത്യചരിത്രം, ആത്മകഥ, ജീവചരിത്രം തുടങ്ങിയ മേഖലകളിലും അവർ നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്.” സുധാകരന്‍ പറഞ്ഞു.

മുൻ സാഹിത്യ അക്കാദമി ചെയർമാൻ പെരുമ്പടവം ശ്രീധരൻ ചെയർമാനും സാഹിത്യനിരൂപകൻ ഡോ.പി.കെ. രാജശേഖരൻ, എഴുത്തുകാരി ശ്രീമതി കെ.എ.ബീന, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവർ അംഗങ്ങളുമായുള്ള പുരസ്കാരനിർണ്ണയ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top