സ്ത്രീവിരുദ്ധ പരാമർശവുമായി വീണ്ടും എം.എം മണി: ഉദ്യോഗസ്ഥർക്കെതിരെ കൊലവിളി പ്രസംഗം

ഇടുക്കി: വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി എംഎം മണി. മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നെന്ന് ആരോപിച്ച് ഉടുമ്പൻചോല ജോയിന്റ് ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചിലാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയത്.

‘ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസ് എടുത്തിട്ട് സർക്കാരിന് പണമുണ്ടാക്കാനാണെന്ന് പറയുക. സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? അമ്മയെയും പെങ്ങന്മാരെയും കൂട്ടികൊടുക്കാൻ പറഞ്ഞോ? സർക്കാരിന് ന്യായമായ നികുതി കൊടുക്കണം അത് പിരിക്കാൻ സംവിധാനങ്ങളും ഉണ്ട്’ ഇതാണ് എം എം മണി പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top